നാ​ഗ്പൂർ: രാത്രിയിൽ റയിൽവേ സ്റ്റേഷനിൽ അകപ്പെട്ടുപോയ പത്തൊമ്പതുകാരിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് പൊലീസ്. നാ​ഗ്പൂരിലെ വനിതാ കോൺസ്റ്റബിളാണ് പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. സംഭവത്തിന്റെ ചിത്രമടക്കം നാഗ്പൂർ പൊലീസിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കോൺസ്റ്റബിളിനെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

മനീഷ എന്ന കുട്ടിയാണ് വീട്ടിലെത്താനാകാതെ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത്. മതാപിതാക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മനീഷയ്ക്ക് സാധിച്ചില്ലെന്ന് പൊലീസ് പറയുന്നു. തുടർന്ന് പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറായ 1091ൽ മനീഷ വിളിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

#HomeDrop #NagpurPolice #AlwaysThere4U എന്നീ ഹാഷ് ടാ​ഗോടെയാണ് മനീഷയുടെ കുടുംബത്തോടൊപ്പം വനിതാ കോൺസ്റ്റബിൾ നിൽക്കുന്ന ഫോട്ടോ നാ​ഗ്പൂർ പൊലീസ് പങ്കുവച്ചിരിക്കുന്നത്. പൊലീസുകാരുടെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.