ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലാണ് കുറച്ച് പേർ നമസ്കരിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമുണ്ടായത്.

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളുകൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, കർണാടകയിൽ സർക്കാറിനെതിരെ ബിജെപി രംഗത്ത്. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ആർ‌എസ്‌എസ് പഥ സഞ്ചലനം നടത്തിയപ്പോൾ എതിർത്ത കോൺഗ്രസ് സർക്കാർ ഈ വിഷയത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ബി ജെ പി ആരോപിച്ചു.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി2 ടെർമിനലിനുള്ളിൽ പോലും എങ്ങനെ നമസ്കരിക്കാൻ അനുവാദം നൽകുമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും പ്രിയങ്ക് ഖാർ ഗെക്കും ഉത്തരമുണ്ടോയെന്നും ബിജെപി വക്താവ് വിജയ് പ്രസാദ് ചോദിച്ചു.

ഉയർന്ന സുരക്ഷാ സംവിധാനമുള്ള വിമാനത്താവള മേഖലയിൽ നമസ്‌കാരം നിർവഹിക്കാൻ ഈ വ്യക്തികൾ മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്നും ബിജെപി വക്താവ് ചോദിച്ചു.

ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലാണ് കുറച്ച് പേർ നമസ്കരിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമുണ്ടായത്.

Scroll to load tweet…