അര ലിറ്റർ, ഒരു ലിറ്റർ പാൽ പാക്കറ്റുകളിൽ 50 മില്ലി ലിറ്റർ പാൽ അധികമായി നൽകും

ബെംഗളൂരു: കർണാടകയിൽ പാൽ വിലയിൽ വർദ്ധന. ഒരു പാക്കറ്റ് പാലിന് രണ്ട് രൂപയാണ് കൂട്ടിയത്. പകരം അര ലിറ്റർ, ഒരു ലിറ്റർ പാൽ പാക്കറ്റുകളിൽ 50 മില്ലി ലിറ്റർ പാൽ അധികമായി നൽകും. നന്ദിനി പുറത്തിറക്കുന്ന എല്ലാ പാൽ പായ്ക്കറ്റുകൾക്കും വിലവർധന ബാധകമണ്. കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാൻ ഭിമ നായിക്കാണ് ഇക്കാര്യം അറിയിച്ചത്. 

ഇതോടെ ഒരു ലിറ്റർ നന്ദിനി പാലിന്‍റെ വില 44 രൂപയായി. നേരത്തെ 42 രൂപയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇതിനു മുൻപ് കർണാടകയിൽ പാൽ വില വർദ്ധിപ്പിച്ചത്. ഒരു വർഷമാകും മുൻപ് അടുത്ത വില വർദ്ധനവുണ്ടായിരിക്കുകയാണ്. 

നേരത്തെ പെട്രോൾ, ഡീസൽ വിലയും കർണാടകത്തിൽ വർദ്ധിപ്പിച്ചിരുന്നു. പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.05 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 102.83 രൂപയും ഡീസലിന് 88.98 രൂപയുമായി വർദ്ധിച്ചു. 

സംസ്ഥാന വരുമാനം കൂട്ടാൻ പഠനം; അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ, ഫീസ് 9.5 കോടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം