ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേല്‍ എന്നിവരുമായി മോദി കൂട്ടിക്കാഴ്ച നടത്തും. 

ദില്ലി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ പത്ത് ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസിഡര്‍ രുചിരാ കാംബോജ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേല്‍ എന്നിവരുമായി മോദി കൂട്ടിക്കാഴ്ച നടത്തും. അഞ്ച് ഉദ്ഘാടനപരിപാടികളിലും അദ്ദേഹം പങ്കെടുക്കും. 

Scroll to load tweet…

പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പോകുന്നത്. 2014ല്‍ പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യം സന്ദര്‍ശിച്ച വിദേശരാജ്യം ഭൂട്ടാനായിരുന്നു.