Asianet News MalayalamAsianet News Malayalam

ദുഃഖ വെള്ളി ദിനത്തിൽ ക്രിസ്തുവിന്റെ ധൈര്യവും ധാർമികതയും ഓർമപ്പെടുത്തി മോദി

മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച യേശുക്രിസ്തുവിനെ അനുസ്മരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

narendra modi recalls courage and righteousness of jesus christ on good friday
Author
Delhi, First Published Apr 10, 2020, 10:08 AM IST

ദില്ലി: കൊവിഡ് എന്ന മഹാമാരിയ്ക്കിടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. ഈ അവസരത്തിൽ മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച യേശുക്രിസ്തുവിനെ അനുസ്മരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

"ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും നീതിയും വേറിട്ടുനിൽക്കുന്നു, അതുപോലെ തന്നെ ക്രിസ്തുവിന്റെ നീതിബോധവും. ഈ ദുഃഖ വെള്ളിയാഴ്ച, ക്രിസ്തുവിന്റെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധതയെ ഞങ്ങൾ ഓർക്കുന്നു" നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios