Asianet News MalayalamAsianet News Malayalam

ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ഒമ്പത് കരാറുകള്‍ ഒപ്പുവച്ചു; പ്രധാനമന്ത്രി മടങ്ങിയെത്തി

ബഹിരാകാശ ഗവേഷണം, വ്യോമയാനം, ഐ ടി, ഊർജം, വിദ്യാഭ്യാസ മേഖലകളിൽ ഇരുരാജ്യങ്ങളും  സഹകരിച്ചു പ്രവർത്തിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ധാരണയായി.

narendra modi returns from his two day state visit to bhutan
Author
Delhi, First Published Aug 18, 2019, 6:02 PM IST

ദില്ലി: ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ഒമ്പത് തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. രണ്ടുദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

ബഹിരാകാശ ഗവേഷണം, വ്യോമയാനം, ഐ ടി, ഊർജം, വിദ്യാഭ്യാസ മേഖലകളിൽ ഇരുരാജ്യങ്ങളും  സഹകരിച്ചു പ്രവർത്തിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ധാരണയായി.  ഭൂട്ടാനിലെ റോയൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികള അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഭൂട്ടാന്‍റെ ഭാവി വികസനത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.  ഇന്ത്യയുടെ റൂപേ കാർഡ് സേവനവും ഭൂട്ടാനിൽ  ആരംഭിച്ചു. 

ഭൂട്ടാന്‍ സന്ദര്‍ശനം അവിസ്മരണീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഭൂട്ടാനിലെ ജനങ്ങളുടെ സ്നേഹം മറക്കാനാവുന്നതല്ല. സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും മോദി അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios