കോയമ്പത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍നിന്ന് ബിജെപി അനുമതി തേടിയത്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് പൊലീസ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരില്‍ നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാകാരണങ്ങളാലാണ് അനുമതി നല്‍കാത്തതെന്നാണ് പൊലീസ് വിശദീകരണം. കോയമ്പത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍നിന്ന് ബിജെപി അനുമതി തേടിയത്. 1998ൽ ബോംബ് സ്ഫോടനം നടന്ന ആർ.എസ്.പുരം ആണ് റോഡ്‌ഷോ സമാപനത്തിന് തീരുമാനിച്ചിരുന്നത്.

റോഡ്ഷോയ്ക്ക് അനുമതി തേടി ബിജെപി ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി വൈകിട്ട് 4:30ന് ഉത്തരവ് പറയും. പരീക്ഷയുള്ള കുട്ടികളെ ബാധിക്കുമെന്നാണ് പൊലീസ് വിശദീകരണം. സുരക്ഷാ ഭീഷണി ഉണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ എസ്പിജി അനുമതി നൽകുമോ എന്ന് കോടതി ചോദിച്ചു. തങ്ങളുടെ അനുമതിയും വേണമെന്നായിരുന്നു ഇതിന് പൊലീസിന്‍റെ മറുപടി.

ജസ്ന തിരോധാനക്കേസ്; 'സിബിഐ റിപ്പോര്‍ട്ട് തള്ളണം', കോടതിയെ സമീപിച്ച് ജസ്നയുടെ അച്ഛൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews