പ്രവാസി ഭാരതീയ കേ​ന്ദ്രത്തി​നും ഫോറിൻ സർവീസ്​ ഇൻസ്​റ്റിറ്റ്യൂട്ടി​നും സുഷമ സ്വരാജിന്റെ പേരുനല്‍കാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ അറിയിച്ചു.

മുംബൈ: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ 68-ാം ജന്മദിനത്തില്‍ പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തസ്സിനെ പ്രതീകപ്പെടുത്തുകയും പൊതുസേവനത്തോട് അചഞ്ചലമായ പ്രതിബദ്ധത കാണിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു സുഷമ സ്വരാജെന്ന് മോദി പറഞ്ഞു. 

“സുഷമ ജിയെ ഓർക്കുന്നു. അന്തസ്സും മാന്യതയും പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഉള്ള പ്രതീകമായിരുന്നു അവർ. ഇന്ത്യന്‍ മൂല്യങ്ങളിലും ധാര്‍മ്മികതയിലും ഉറച്ചു നിന്ന അവര്‍ക്ക് രാജ്യത്തെ കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. സുഷമാ സ്വരാജ് ഒരു മികച്ച സഹപ്രവര്‍ത്തകയും മികച്ച മന്ത്രിയുമായിരുന്നു,“മോദി ട്വിറ്ററിൽ കുറിച്ചു.

Scroll to load tweet…

അതേസമയം, പ്രവാസി ഭാരതീയ കേ​ന്ദ്രത്തി​നും ഫോറിൻ സർവീസ്​ ഇൻസ്​റ്റിറ്റ്യൂട്ടി​നും സുഷമ സ്വരാജിന്റെ പേരുനല്‍കാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ അറിയിച്ചു.

പ്രവാസി ഭാരതീയ കേന്ദ്ര ഇനിമുതൽ സുഷമ സ്വരാജ്​ ഭവൻ എന്നും ഫോറിൻ സർവീസ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ സുഷമ സ്വരാജ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫോറിൻ സർവീസ്​ എന്നും അറിയപ്പെടുമെന്ന്​ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന മഹത്​ വ്യക്തിത്വത്തിന്​ അർഹമായ ആദരാഞ്​ജലിയാണിതെന്നും ജയശങ്കർ പറഞ്ഞിരുന്നു.