കൊതുകുകളും മറ്റ് പ്രാണികളും പരത്തുന്ന രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും കാലമായതിനാല്‍ എല്ലാവരും കൃത്യമായ മുന്‍കരുതല്‍ പാലിക്കണമെന്നും മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 

ദില്ലി: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊതുകുകളും മറ്റ് പ്രാണികളും പരത്തുന്ന രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും കാലമായതിനാല്‍ എല്ലാവരും കൃത്യമായ മുന്‍കരുതല്‍ പാലിക്കണമെന്നും മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 

"ഇത് പകര്‍ച്ചവ്യാധികളുടെയും, കൊതുകുകളും മറ്റ് പ്രാണികളും പരത്തുന്ന രോഗങ്ങളുടെയും കാലമാണ്. എല്ലാവരും കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. സര്‍ക്കാര്‍ സ്ഥിതിഗതികളെല്ലാം നിരീക്ഷിക്കുന്നുണ്ട്, രോഗബാധിതർക്ക് ശ്രദ്ധ നല്‍കും. എല്ലാവരും സുരക്ഷിതരായും സന്തോഷത്തോടെയും ഇരിക്കുക" പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഡിഡി ന്യൂസ് ഹിന്ദിയിൽ വന്ന വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

Scroll to load tweet…