തൃണമൂലിനെതിരായ ബദലിനായുള്ള തയ്യാറെടുപ്പിലാണ് ബംഗാള്‍. ഇന്ത്യയെ വീണ്ടും നയിക്കുന്ന ബംഗാളാക്കി മാറ്റുമെന്നും മോദി പറഞ്ഞു.
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ റാലിയില്‍ മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബംഗാളിന്‍റെ പ്രതീക്ഷ അട്ടിമറിച്ചെന്നും സുവര്‍ണ ബംഗാളിനായി ജനം വിധിയെഴുതുമെന്നും മോദി പറഞ്ഞു. ബംഗാള്‍ മാറ്റത്തിന്‍റെ പാതയിലാണ്. 75 വര്‍ഷത്തിനിടെ ബംഗാളിന് നഷ്ടമായത് തിരികെ കൊണ്ടുവരും. മമത ബംഗാളിലെ ജനാധിപത്യ സംവിധാനം തകര്‍ത്തെന്നും ഇത് പുനസ്ഥാപിക്കുമെന്നും മോദി പറഞ്ഞു.
പൊലീസിലും ഭരണസംവിധാനത്തിലുമുള്ള വിശ്വാസ്യത വീണ്ടെടുക്കും. തൃണമൂലിനെതിരായ ബദലിനായുള്ള തയ്യാറെടുപ്പിലാണ് ബംഗാള്‍. ഇന്ത്യയെ വീണ്ടും നയിക്കുന്ന ബംഗാളാക്കി മാറ്റുമെന്നും മോദി പറഞ്ഞു. ആഷോള്‍ പരിവര്‍ത്തന്‍ (യഥാർത്ഥ മാറ്റം) എന്ന മുദ്രവാക്യം മുന്നോട്ട് വെയ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വോട്ട് വാങ്ക് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്നും ഇത് തുടങ്ങിവെച്ചത് ഇടതുപാര്‍ട്ടികളെന്നും മോദിയുടെ വിമര്‍ശനം.
