Asianet News MalayalamAsianet News Malayalam

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

അസോസിയേറ്റ് ജേർണലിന്‍റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡിന്‍റെ ഓഹരികൾ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു. 

national herald eviction case verdict pronounce today
Author
Delhi, First Published Feb 28, 2019, 9:00 AM IST

ദില്ലി: നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്‍റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. അസോസിയേറ്റ് ജേർണലിന്‍റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡിന്‍റെ ഓഹരികൾ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു. 

ദിനപത്രം പ്രസിദ്ധീകരിക്കാനാണ് 1962ൽ അസോസിയേറ്റ് ജേർണലിന് കെട്ടിടം ലീസിന് നൽകിയത്. എന്നാൽ ഇപ്പോൾ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകി. ഇത് ചോദ്യംചെയ്തുള്ള ഹർജി നേരത്തെ ദില്ലി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെ അസോസിയേറ്റ് ജേർണൽ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് വിധി.

Follow Us:
Download App:
  • android
  • ios