ദില്ലി: ദേശീയ ജനസംഖ്യ രജിസ്റ്ററിനായുള്ള സെൻസസ് നടപടികൾ ഈ വർഷം ഉണ്ടാവില്ല. സെൻസസ്, പൗരത്വ രജിസ്റ്റ‍ർ നടപടികൾ ഈ വർഷം ഉണ്ടായേക്കില്ലെന്നാണ് കേന്ദ്ര അഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. 

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സെൻസസ് നടപടികൾ നി‍ർത്തിവയ്ക്കുന്നതെന്നാണ് കേന്ദ്ര അഭ്യന്തരമന്ത്രാലയം നൽകുന്ന സൂചന. 

നിലവിലെ സാഹചര്യത്തിൽ സെൻസസ് നടപടികൾക്കായി ഉദ്യോ​ഗസ്ഥരെ നിയോ​ഗിക്കാനാവില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ വിശദീകരിക്കുന്നു. നേരത്തെ ഈ വ‍ർഷം ഏപ്രിലിൽ തുടങ്ങി സെപ്തംബ‍ർ മുപ്പതിന് അവസാനിപ്പിക്കുന്ന തരത്തിലാണ് സെൻസസ് നടപടികൾ നിശ്ചയിച്ചിരുന്നത്.