Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ കാലത്തെ ഗാർഹിക പീഡനം; പരാതി അറിയിക്കാൻ പുതിയ വാട്‌സാപ്പ് നമ്പരുമായി വനിതാ കമ്മീഷൻ

7217735372 എന്ന നമ്പരിലാണ് വാട്‌സാപ്പിലൂടെ പരാതി അറിയിക്കാവുന്നത്. ലോക്ക്ഡൗൺ കാലത്ത് ഗാർഹിക പീഡനം വർധിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

national women commission release new whatsapp number for domestic violence petitions
Author
Delhi, First Published Apr 10, 2020, 7:03 PM IST

ദില്ലി: ലോക്ക്ഡൗൺ കാലത്ത് ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി നൽകാൻ ദേശീയ വനിതാ കമ്മീഷന്റെ പുതിയ വാട്‌സാപ്പ് നമ്പർ. 7217735372 എന്ന നമ്പരിലാണ് വാട്‌സാപ്പിലൂടെ പരാതി അറിയിക്കാവുന്നത്. ലോക്ക്ഡൗൺ കാലത്ത് ഗാർഹിക പീഡനം വർധിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

ലോക്ക്ഡൗൺ കാലത്ത് മാനസികസമ്മർദ്ദം അനുഭവിക്കുന്ന സ്ത്രീകൾക്കായി സംസ്ഥാന വനിതാ കമ്മീഷൻ ഫോണിലൂടെ കൗൺസലിംഗുമായി രംഗത്തെത്തിയിരുന്നു. മാനസിക സമ്മർദം അനുഭവിക്കുന്ന സ്ത്രീകൾക്കായി വീട്ടിലിരുന്നും കൗൺസലിംഗ് നൽകുകയാണ് കേരള വനിതാ കമ്മീഷൻ അധ്യക്ഷയും അംഗങ്ങളും. പരാതികൾ ഫോണിലൂടെ കേട്ട് പരിഹാരം തേടുന്നുമുണ്ട്. അടിയന്തര സഹായം വേണ്ട സ്ത്രീകൾക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷൻ വഴി സഹായം ഉറപ്പാക്കുന്നുമുണ്ട്. കൂടാതെ കമ്മീഷൻ ഓരോ ജില്ലകളിലും  ഏർപ്പെടുത്തിയ കൗൺസലർമാരുടെ നീണ്ട നിരയും സ്ത്രീകളുടെ സഹായത്തിനായുണ്ട്.  

ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഫോണിലൂടെ ലഭിക്കുന്നുണ്ട്.  മദ്യം ലഭിക്കാതെ വരുമ്പോഴുളള പുരുഷൻമാരുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് കൂടുതലും ഇരയാകുന്നത്  സ്ത്രീകളായതിനാൽ ഇത്തരത്തിലുള്ള ഒട്ടേറെ പരാതികൾ ഫോണിലൂടെ കമ്മീഷന് ലഭിക്കുന്നുണ്ട്. മൊബൈൽ ഫോണുകളുടെ ഉപയോഗം ഈ ദിവസങ്ങളിൽ വർദ്ധിച്ചത് കാരണം കുടുംബപ്രശ്നങ്ങൾ കൂടിയതായും  കമ്മീഷൻ അംഗങ്ങൾ പറയുന്നു.

Read Also: ലോക്ക് ഡൌണ്‍ കാലത്തെ മാനസിക സമ്മര്‍ദം; സ്ത്രീകൾക്ക് പിന്തുണയും അടിയന്തര സഹായവുമായി വനിത കമ്മീഷന്‍...

Follow Us:
Download App:
  • android
  • ios