പുനരുദ്ധാരണത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ക്ഷേത്രം തുറന്നത്.ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീർ അതിൻ്റെ സ്വത്വത്തെ വീണ്ടെടുക്കുകയാണെന്ന് ബിജെപി  

ശ്രീനഗര്‍:നരേന്ദ്രമോദി സർക്കാരിന് കീഴിൽ രാജ്യം അതിൻ്റെ സംസ്കാരവും, പാരമ്പര്യവുമെല്ലാം വീണ്ടെടുക്കുകയാണെന്ന് ബിജെപി. ഇന്ത്യാ-പാക് അതിർത്തിയിൽ കശ്മീരിലെ കുപ്വാരയിലുള്ള ചരിത്രപരമായ ശാരദാ ക്ഷേത്രത്തിൽ 75 വർഷങ്ങൾക്ക് ശേഷം നവരാത്രി പൂജ നടക്കുകയാണ്. 1947 ന് ശേഷം ആദ്യമായാണ് ഈ ക്ഷേത്രത്തിൽ നവരാത്രി പൂജ നടക്കുന്നത്. പുനരുദ്ധാരണത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ക്ഷേത്രം തുറന്നത്. ഭാരതത്തിൻ്റെ ചരിത്രത്തിൽ വലിയ പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രമുഖ ക്ഷേത്ര സര്‍വ്വകലാശാലകളില്‍ ഒന്നായിരുന്നു ഇത്. അമൂല്യ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനായി പണ്ഡിതന്മാര്‍ ദീര്‍ഘദൂരം സഞ്ചരിച്ച് ഇവിടെ എത്താറുണ്ടായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീർ അതിൻ്റെ സ്വത്വത്തെ വീണ്ടെടുക്കുകയാമെന്നും ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു