2022ലാണ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പ് ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
ദില്ലി: മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് (Harbhajan Singh) കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ദുവുമൊത്തുള്ള (Navjot Sidhu ) ചിത്രം ചര്‍ച്ചയാകുന്നു. സിദ്ദുവാണ് ''പിക്ചര്‍ ലോഡഡ് വിത്ത് പോസിബിലിറ്റീസ്, വിത്ത് ഭാജി ദ ഷൈനിങ് സ്റ്റാര്‍'' എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെച്ചത്. 2022ലാണ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പ് ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍, വാര്‍ത്തകള്‍ വ്യാജമാണെന്ന് ഹര്‍ഭജന്‍ സിങ് പ്രതികരിച്ചു. ഹര്‍ഭജനെയും യുവരാജിനെയും പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, താന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. അതിന് ശേഷമാണ് പഞ്ചാബ് പിസിസി അധ്യക്ഷന്‍ സിദ്ദുവുമായുള്ള ചിത്രം പുറത്തുവന്നത്.
