Asianet News MalayalamAsianet News Malayalam

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോബര്‍ട്ട് വദ്രയുടെ വീട്ടില്‍; ചോദ്യം ചെയ്യുന്നു

 ഉദ്യോഗസ്ഥർ വദ്രയുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ 8 മണിക്കൂർ നേരം ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ  വദ്രയെ ചോദ്യം ചെയ്തിരുന്നു.

ncome tax officials record Robert Vadras statement in benami properties case
Author
Delhi, First Published Jan 5, 2021, 4:27 PM IST

ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. ഉദ്യോഗസ്ഥർ വദ്രയുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ 8 മണിക്കൂർ നേരം ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ റോബർട്ട് വദ്രയെ ചോദ്യം ചെയ്തിരുന്നു.

ലണ്ടനില്‍ കോടിക്കണക്കിന് മൂല്യം വരുന്ന വസ്തുവകകള്‍ ഉണ്ടെന്ന കേസില്‍ വാദ്രയ്‌ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 2018 ലാണ് വദ്രയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. വദ്രയെ പലവട്ടം ഇഡി ചോദ്യം ചെയ്തിരുന്നു. അതേസസമയം, കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് വദ്രയുടെ വാദം.

Follow Us:
Download App:
  • android
  • ios