എൻഡിഎ പാർലമെൻ്ററി ബോർഡ് യോഗം ഞായറാഴ്ച ദില്ലിയിൽ ചേരും
ദില്ലി: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള എൻഡിഎ പാർലമെൻ്ററി ബോർഡ് യോഗം ഞായറാഴ്ച ദില്ലിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിനു ശേഷം സ്ഥാനാർത്ഥിയെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ തുടങ്ങിയവരുമായി പ്രധാനമന്ത്രി യോഗത്തിനിടെ സംസാരിച്ചേക്കും. ബിജെപിയിലെ ഒരു നേതാവിനെ തന്നെ നിശ്ചയിക്കും എന്നാണ് സൂചനകൾ.
നാമനിർദ്ദേശപത്രിക നൽകാൻ എല്ലാ എൻഡിഎ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും വ്യാഴാഴ്ച ദില്ലിയിലെത്താൻ ബിജെപി നിർദ്ദേശം നല്കിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിക്കാൻ മല്ലികാർജ്ജുൻ ഖർഗെ തിങ്കളാഴ്ച സഖ്യകക്ഷികളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
