വിമാനം ലാൻഡ് ചെയ്യുന്ന ഉടൻ കേസെടുക്കാനുള്ള നടപടികൾ സ്വീകരിക്കണം. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാര്‍ പരാതി നൽകിയിട്ടും കൃത്യമായ നടപടികളെടുക്കാത്ത ജീവനക്കാരുടെ നിലപാട് വ്യോമയാന മേഖലയുടെ പ്രതിച്ഛായ തകർത്തു.
ദില്ലി : വിമാനത്തിനുള്ളിലെ അതിക്രമങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം. മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിച്ചു. വിമാനം ലാൻഡ് ചെയ്യുന്ന ഉടൻ കേസെടുക്കാനുള്ള നടപടികൾ സ്വീകരിക്കണം. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാര്‍ പരാതി നൽകിയിട്ടും കൃത്യമായ നടപടികളെടുക്കാത്ത ജീവനക്കാരുടെ നിലപാട് വ്യോമയാന മേഖലയുടെ പ്രതിച്ഛായ തകർത്തു. സംഭവങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നടപടിയുണ്ടായില്ലെങ്കിൽ പൈലറ്റ് ഇൻ കമാൻഡ് അടക്കമുള്ളവർക്കെതിരെ കർശന നടപടി വേണമെന്നും വ്യോമയാനമന്ത്രാലയം നിര്‍ദ്ദേശിച്ചു.
അതിനിടെ ന്യൂയോർക്ക്-ദില്ലി എയർഇന്ത്യ വിമാനത്തിൽ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസിലെ പ്രതിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി പുറത്താക്കി. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. ഇയാൾക്കെതിരായ അന്വേഷണവുമായി സഹകരിക്കുമെന്ന് കമ്പനി അറിയിച്ചു.
