Asianet News MalayalamAsianet News Malayalam

നീരവ് മോദിയുടെ 13 ആഢംബര കാറുകള്‍ ഓണ്‍ലൈന്‍ ലേലത്തിന്

റോള്‍സ് റോയ്സ് ഗോസ്റ്റ്, പോര്‍ഷെ പനാമെറ, രണ്ട് മെഴ്സിഡസ് ബെന്‍സ്, മൂന്ന് ഹോണ്ട, ടൊയൊട്ട ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടെയുള്ള കോടികള്‍ വിലമതിക്കുന്ന കാറുകളാണ് ലേലത്തിന് വയ്ക്കുന്നത്.

Neerav Modi's 13 luxury cars for auction
Author
Mumbai, First Published Apr 1, 2019, 12:40 PM IST

മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ കോടികള്‍ വിലമതിക്കുന്ന 13 ആഢംബര  കാറുകള്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്യും.  54.84 കോടി വിലവരുന്ന പെയിന്‍റിങ് കളക്ഷനുകള്‍ ലേലം ചെയ്തതിന് പിന്നാലെയാണ് കാറുകളും ലേലം ചെയ്യാനൊരുങ്ങുന്നത്. 

റോള്‍സ് റോയ്സ് ഗോസ്റ്റ്, പോര്‍ഷെ പനാമെറ, രണ്ട് മെഴ്സിഡസ് ബെന്‍സ്, മൂന്ന് ഹോണ്ട, ടൊയൊട്ട ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടെയുള്ള കോടികള്‍ വിലമതിക്കുന്ന കാറുകളാണ് ലേലത്തിന് വയ്ക്കുന്നത്. ഏപ്രില്‍ 18-നാണ് ലേലം.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.  കാറുകളുടെ ലേലത്തിലൂടെ നീരവ് മോദി കൈക്കലാക്കിയ തുകയുടെ ഒരു ഭാഗമെങ്കിലും വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇ-കൊമേഴ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മെറ്റല്‍ സ്ക്രാപ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ലേലത്തിന്‍റെ കരാര്‍ നല്‍കിയിരിക്കുന്നത്.  

Follow Us:
Download App:
  • android
  • ios