മുംബൈ: ഇളം മഞ്ഞ നിറത്തില്‍ പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഏപ്രില്‍ 26നാണ് പുതിയ നോട്ട് പുറത്തിറക്കുന്നത് ആര്‍ബിഐ അറിയിച്ചത്. നോട്ടിന്‍റെ മുന്‍ഭാഗത്ത് മധ്യത്തിലായിട്ടാണ് ഗാന്ധിജിയുടെ ചിത്രം. ചെറിയ വലുപ്പത്തില്‍ ഹിന്ദിയില്‍ ആര്‍ബിഐ, ഭാരത്, ഇന്ത്യ, 20 എന്നിങ്ങനെ എഴുതിയിട്ടുണ്ട്.

നോട്ടിന്‍റെ മറുവശത്ത് ചരിത്ര പ്രസിദ്ധമായ എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിയ്ക്കുന്നത്. പുതിയ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് നോട്ടില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.