കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 11 ആയി ഉയർന്നു.

ദില്ലി: രാജ്യത്ത് പുതിയ 1,72,433 പേര്‍ക്ക് കൂടി കൊവിഡ് (Covid 19) സ്ഥിരീകരിച്ചു. കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ആറ് ശതമാനം വര്‍ധനവ് ഉണ്ടായി. 24 മണിക്കൂറിനിടെ 1008 പേര്‍ രോ​ഗബാധിതരായി മരിച്ചു. 2,59,107 പേര്‍ക്കാണ് രോ​ഗമുക്തി. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 11 ആയി ഉയർന്നു.

ഇതിനിടെ 15 മുതൽ 18 വയസ് വരെയുള്ളവരിൽ രണ്ടാം ഡോസ് വാക്സിൻ വിതരണം കാര്യക്ഷമമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ജനുവരി മൂന്നിനാണ് 15 മുതൽ 18 വയസുവരെയുള്ള വിഭാഗക്കാർക്ക് വാക്സിൻ വിതരണം ആരംഭിച്ചത്. ഇതിൽ കോവാക്സിൻ എടുത്തവരിൽ 28 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നിർദേശം.