Asianet News MalayalamAsianet News Malayalam

ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേര്‍ തെറ്റായ വിലാസം നല്‍കി മുങ്ങി

വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയത്. പഞ്ചാബിൽ 2500ഓളം പേർ,കർണാടകത്തിൽ 570,തെലങ്കാനയിൽ 279,മഹാരാഷ്ട്രയിൽ 109,ഒഡീഷയിൽ 27 എന്നിങ്ങനെ പോവുന്നു പട്ടിക.

new strain of coronavirus 100 of Indians back from UK absconded
Author
Mumbai, First Published Jan 1, 2021, 7:17 AM IST

ദില്ലി: രൂപമാറ്റം വന്ന കൊറോണ വൈറസിന്‍റെ ഭീഷണി നിലനിൽക്കേ ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേരാണ് തെറ്റായ വിലാസം നൽകി രാജ്യത്ത് മുങ്ങിയത്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസർ‍ക്കാരിന്‍റെ നിർദ്ദേശം. പൊലീസ് അന്വേഷണം ഊർജിതമാണെന്നും സംസ്ഥാനത്ത് ഒളിവിൽ പോയവരെല്ലാം ഉടൻ കണ്ടെത്തുമെന്നും മഹാരാഷ്ട്രാ ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

നവംബർ 25 മുതൽ ഡിസംബർ 23വരെ ബ്രിട്ടണിൽ നിന്ന് 33000 ഇന്ത്യക്കാർ തിരികെയെത്തിയെന്നാണ് കണക്ക്. ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് പുതിയ ആശങ്കയായ സാഹചര്യത്തിലാണ് ഒരുമാസത്തിനിടെ എത്തിയവർക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താൻ നിർദ്ദേശിച്ചത്. 

വന്നവരെ അന്വേഷിച്ച് പോയപ്പോഴാണ് ഗുരുതര പ്രശ്നം വെളിപ്പെട്ടത്. വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയത്. പഞ്ചാബിൽ 2500ഓളം പേർ,കർണാടകത്തിൽ 570,തെലങ്കാനയിൽ 279,മഹാരാഷ്ട്രയിൽ 109,ഒഡീഷയിൽ 27 എന്നിങ്ങനെ പോവുന്നു പട്ടിക.രോഗവ്യാപനത്തിന്‍റെ തോത് കൂടുതലാണ് പുതിയ വൈറസിലെന്നാണ് അനുമാനം.

ബ്രിട്ടണിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള യാത്രക്കാർക്ക് നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീൻ ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവിൽ ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ സ്ഥിതി കൂടുതൽ വഷളാവുന്നത് ഒഴിവാക്കാനാകും.

Follow Us:
Download App:
  • android
  • ios