Asianet News MalayalamAsianet News Malayalam

കൊവിഡ് ടെസ്റ്റ്; സാമ്പിളെടുക്കാന്‍ പുതിയ രീതി, രാജ്യത്ത് 50 ലക്ഷം വാക്സിന്‍ എത്തിക്കും

ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന മതിയെന്നാണ് ഐസിഎംആര്‍ വിശദീകരിക്കുന്നത്. 
 

new way for collecting samples for covid test
Author
Delhi, First Published Aug 21, 2020, 8:36 AM IST

ദില്ലി: കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി എയിംസ്. വായില്‍ വെള്ളം നിറച്ചശേഷം അത് പരിശോധിച്ചാല്‍ മതിയാകും. ദില്ലി എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതായി ഐസിഎംആര്‍ പറയുന്നു. പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാധ്യത കുറയും. ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന മതിയെന്നാണ് ഐസിഎംആര്‍ വിശദീകരിക്കുന്നത്. 

അതേസമയം രാജ്യത്ത് ആദ്യ ഘട്ടത്തിൽ  50 ലക്ഷം വാക്സിൻ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുൻനിര പ്രതിരോധ  പ്രവർത്തകർ, സൈനികർ, ഗുരുതരാവസ്ഥയിൽ ഉള്ളവർ എന്നിവർക്കായിരിക്കും മുൻഗണന. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഓക്സ്ഫോർഡ് വാക്സിൻ ആവും ആദ്യം വിതരണത്തിന് എത്തുക എന്നാണ് സൂചന. അടുത്ത വർഷം പകുതിയോടെ വാക്സിൻ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios