ലക്നൗ:  ഉത്തർപ്രദേശിലെ ഒരു കുടുംബത്തിലെ നവവധു അടക്കം ഒമ്പത് പേർക്ക് കൊവിഡ്. വിവാഹത്തിന് ശേഷം ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് വധു അടക്കം ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വരന് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിൽ വധുവിനും മറ്റ് എട്ട് പേർക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

വിവാഹം കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് ഇയാൾ മരിക്കുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നിത കുൽശ്രേഷ്ഠ പറഞ്ഞു. വിവാഹത്തിന് പിന്നാലെ ഇയാൾ രോ​ഗബാധിതനായി. ഡിസംബർ നാലിന് ഇയാൾ മരിച്ചു. എന്നാൽ ഇയാൾക്ക് കൊവിഡ് ടെസ്റ്റ് നടത്താത്തതിനാൽ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് പറയാനാകില്ലെന്നും മെഡിക്കൽ ഓഫീസർ കൂട്ടിച്ചേർത്തു.