ചെന്നൈ: ഇസ്ലാമിക  പ്രഭാഷകൻ സാകിർ നായിക്കിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. ചെന്നൈ സ്വദേശിയായ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് നടപടി.

ലണ്ടനിൽ ഉപരിപഠനത്തിനായി പോയ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടികൊണ്ടുപോയെന്നാണ് കേസ്. ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് എസ് എസ് ഹുസൈൻ്റെ മകൻ നഫീസിനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെന്നൈ സ്വദേശിയായ പെൺകുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ നേരത്തെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. 

Read Also: മന്ത്രി എസി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ്, മന്ത്രി നിരീക്ഷണത്തിൽ...