Asianet News MalayalamAsianet News Malayalam

സുഖ്‍മയിലെ മാവോയിസ്റ്റ് ആക്രമണ കേസ്: 121 പേരെ വെറുതെ വിട്ട് ദത്തേവാഡയിലെ എന്‍ഐഎ കോടതി

പ്രതിചേർക്കപ്പെട്ടവരെല്ലാം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. 25 സിആർപിഎഫ് ജവാന്മാരാണ് അന്നത്തെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്

NIA court in Dantewada acquitted 121 accused in Sukma maoist attack case
Author
Dantewada, First Published Jul 17, 2022, 8:20 AM IST

ദന്തേവാഡ: 2017 ലെ സുഖ്‍മയിലെ മാവോയിസ്റ്റ് ആക്രമണ കേസില്‍ പ്രതി ചേർക്കപ്പെട്ട 121 പേരെ വെറുതെ വിട്ട് ദന്തേവാഡയിലെ എൻഐഎ കോടതി. പ്രതികൾ നക്‌സൽ വിഭാഗത്തിൽപ്പെട്ടവരാണെന്നും കുറ്റകൃത്യത്തിൽ പങ്കുള്ളവരാണെന്നും സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. യുഎപിഎ അടക്കം വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രതിചേർക്കപ്പെട്ടവരെല്ലാം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. 25 സിആർപിഎഫ് ജവാന്മാരാണ് അന്നത്തെ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.

'വന്‍ തുക തിരിച്ച് കിട്ടും, ബാങ്കോക്കില്‍ വരെ കമ്പനി'; വീണ്ടും കുരുക്കില്‍ വീണ് മലയാളി, 100 കോടിയുടെ തട്ടിപ്പ്

കണ്ണൂർ കൂത്തുപറമ്പിൽ മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി സ്ഥാപനങ്ങൾ ഉണ്ടെന്ന് കാണിച്ച് മണി ചെയിൻ മാതൃകയിൽ നിക്ഷേപം സ്വീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട് എന്ന പേരിൽ തായ് വാനിലും ബാങ്കോക്കിലും സ്ഥാപനങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ പ്രധാനമായും തട്ടിപ്പ് നടത്തിയത്. മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരിൽ കോഴിക്കോട് ആസ്ഥാനമാക്കി ഒരു കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നെങ്കിലും  അന്വേഷണത്തിൽ അങ്ങനെയൊരു കമ്പനി കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു.

മാസത്തിൽ വലിയ തുക തിരിച്ച് കിട്ടുമെന്ന് പറഞ്ഞാണ് ഇയാൾ ആയിരക്കണക്കിന് ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം മുതൽ ഒരു കോടി വരെ ഇയാളുടെ പക്കൽ നിക്ഷേപമായി നൽകിയവർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവിധ ജില്ലകളിൽ ഏജന്‍റുമാരെ ജോലിക്ക് വച്ചാണ് ഇയാൾ നിക്ഷേപം സ്വീകരിച്ചിരുന്നത്.

ആദ്യമാദ്യം പലർക്കും ചെറിയ തുക തിരിച്ചു നൽകിയിരുന്നു. എന്നാൽ പിന്നീട് പണമൊന്നും കിട്ടാതായപ്പോഴാണ് പറ്റിക്കപ്പെട്ടതായി നിക്ഷേപകർക്ക് മനസിലായത്. കുത്തുപറമ്പ് ഭാഗത്ത് മാത്രം നിരവധി പേരാണ് തട്ടിപ്പിനിരയായത്. ഇവർ പൊലീസിൽ പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഫൈസൽ നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസിന് വ്യക്തമായത്.

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പൊലീസിന്‍റെ പിടിയിലാവുന്നത്. കേസിൽ ഈ കമ്പനിയുടെ 12 ഓളം ഡയറക്ടർമാരും പ്രതികളാണ്. അസിസ്റ്റൻറ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios