തമിഴ്നാട്ടിൽ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളിയടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ പരിശോധന പുരോഗമിക്കുകയാണ്.

ദില്ലി : ജമ്മുകശ്മീരിലെയും തമിഴ്നാട്ടിലെയും വിവിധയിടങ്ങളില്‍ എൻഐഎ റെയ്ഡ്. ജമ്മുകശ്മീരില്‍ പാകിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകര ഗൂഢാലോചനയിലും തമിഴ്നാട്ടില്‍ പോപ്പുലർ ഫ്രണ്ട് കേസ് ബന്ധപ്പെട്ടുമാണ് റെയ്ഡ് നടന്നത്. ഭീകരാക്രമണം നടന്ന ജമ്മുകശ്മീരിലെ പൂഞ്ചിലും എൻഐഎ റെയ്ഡ് നടന്നു. തമിഴ്നാട്ടില്‍ പിഎഫ്ഐ മധുര മുന്‍ മേഖല തലവനെ എൻഐഎ അറസ്റ്റ് ചെയ്തു. 

മ്മുകശ്മീരിലെ 15 ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ് നടന്നത്. പാകിസ്ഥാന്‍ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെ ഗൂഢാലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പരിശോധന. മെയ് അഞ്ചിന് നടന്ന ഭീകരാക്രമണത്തില്‍ പൂഞ്ചില്‍ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഈ മേഖലയിലിലെ രണ്ട് ഇടങ്ങളിലും പരിശോധന നടന്നു. ജമ്മുകശ്മീരില്‍ നടക്കാനിരിക്കുന്ന ജി 20 യോഗത്തിന്‍റെ ഭാഗമായി സുരക്ഷ പരിശോധിക്കാൻ ഇന്ന് ഉന്നതതല യോഗത്തിന്‍റെ സന്ദർശനവും നടക്കുകയാണ്. യോഗത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ എൻഐഎ ഷൊർണൂരിലെത്തിച്ച് തെളിവെടുത്തു

തമിഴ്നാട്ടിലെ മധുര, ചെന്ന, ദിണ്ഡിഗല്‍, തേനി ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. നാല് ജില്ലകളിലെ ആറ് ഇടങ്ങളില്‍ പരിശോധന നടത്തി. പിഎഫ്ഐ മധുര മുൻ മേഖലാ തലവൻ മുഹമ്മദ് ഖൈസറെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. പളനിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതത്. എൻഐഎ നടപടിയില്‍ തമിഴ്നാട് പോലീസും സഹകരിച്ചു. ഡിസംബറില്‍ മധുര സ്വദേശിയായ പോപ്പുലർ ഫ്രണ്ട് നേതാവിനെ പൊലീസ് എൻഐഎ ചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പരിശീലനമടക്കം ഇയാള്‍ സംഘടിപ്പിച്ചുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇയാളുടെ അടക്കം മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധനയെന്നാണ് സൂചന.

Scroll to load tweet…

Scroll to load tweet…

YouTube video player