Asianet News MalayalamAsianet News Malayalam

പ്രവീൺ നെട്ടാരു കേസിൽ കുറ്റപത്രം സമർപ്പിച്ചു: പ്രതികളെല്ലാം പിഎഫ്ഐ പ്രവര്‍ത്തകര്‍

സമൂഹത്തിൽ തീവ്രവാദം വളർത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു കൊലപാതകം എന്നാണ് കുറ്റപത്രത്തിൽ എൻഐഎ പറയുന്നത്.

NIA Submited charge sheet in Praveen Nettaru murder case
Author
First Published Jan 21, 2023, 7:56 AM IST

മംഗലാപുരം: സുള്ള്യയിലെ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു.  ഇരുപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെല്ലാം നിരോധിത സംഘടനയായ പിഎഫ്ഐയുടെ പ്രവര്‍ത്തകരാണ്. പ്രതികളിൽ ആറ് പേർ ഇപ്പോഴും ഒളിവിലാണ്.  ഇവരെ കണ്ടു പിടിക്കാൻ സഹായിക്കുന്നവർക്ക്  എൻഐഎ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിൽ തീവ്രവാദം വളർത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു കൊലപാതകം എന്നാണ് കുറ്റപത്രത്തിൽ എൻഐഎ പറയുന്നത്. കഴിഞ്ഞ ജൂലൈ 26 നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. കൊലപാതകത്തെ തുടര്‍ന്ന് മംഗലാപുരം, സുള്യ മേഖലയിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. 

Follow Us:
Download App:
  • android
  • ios