Asianet News MalayalamAsianet News Malayalam

ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസ്: ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിൽ

കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ്. ഗൊരേഗാവിൽ നിന്നാണ് എൻ സി ബി സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തു. 

nigerian native arrested in Mumbai drug-on-cruise case
Author
Mumbai, First Published Oct 10, 2021, 3:44 PM IST

മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഒരു നൈജീരിയ സ്വദേശി കൂടി അറസ്റ്റിൽ. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ്. ഗൊരേഗാവിൽ നിന്നാണ് എൻ സി ബി സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻഖാൻറെ ജാമ്യാപേക്ഷ നാളെ പ്രത്യേക എൻഡിപിഎസ് കോടതി പരിഗണിക്കും. 

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. നിർമാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ എൻസിബി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ബോളിവുഡിൽ പ്രവർത്തിക്കുന്ന ചില വ്യക്തികൾക്ക് ലഹരിമരുന്ന് എത്തിച്ച് നൽകാറുണ്ടെന്നാണ് അറസ്റ്റിലായ പ്രതികളിലൊരാളായ അഞ്ജിത്ത് കുമാർ എൻസിബിക്ക് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇംത്യാസ് ഖത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫീസിലും എൻസിബിയുടെ പരിശോധന നടത്തിയെങ്കിലും ലഹരി മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. പക്ഷെ ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നൽകിയാണ് എൻസിബി സംഘം മടങ്ങിയത്. മുൻപ് സുശാന്ത് സിംഗിന്റെ മരണ സമയത്തും ഇംതിയാസിന്റെ പേര് ആരോപണ വിധേയരുടെ കൂട്ടത്തിലുണ്ടായിരുന്നു.  

Follow Us:
Download App:
  • android
  • ios