നിയന്ത്രണം വിട്ട വാൻ വൈദ്യുതിക്കാലിൽ ഇടിച്ചുകയറുകയായിരുന്നു. 26 പേരാണ് വാനിൽ ഉണ്ടായിരുന്നത്.

ചെന്നൈ: തമിഴ്നാട് തിരുപ്പത്തൂർ ജാവദുമലൈയിൽ വാൻ വൈദ്യുതിക്കാലിൽ ഇടിച്ച് ഒമ്പത് യാത്രക്കാർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. നിയന്ത്രണം വിട്ട വാൻ വൈദ്യുതിക്കാലിൽ ഇടിച്ചുകയറുകയായിരുന്നു. 26 പേരാണ് വാനിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സക്കായി 50000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല പാതയിൽ പ്ലാപ്പള്ളിക്കടുത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഒരാളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി

പത്തനംതിട്ട: ശബരിമല പാതയിൽ (Sabarimala Route) പ്ലാപ്പള്ളിക്കു (Plappally) സമീപം കമ്പകത്തുംപാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ എന്നു കരുതുന്നയാളുടെ മൃതദേഹവശിഷ്ടങ്ങൾ വാഹനത്തിന് സമീപത്തു നിന്നു ലഭിച്ചു.

വനംവകുപ്പിൻ്റെ പരിശോധനയിലാണ് ദിവസങ്ങൾക്ക് മുൻപ് നടന്ന അപകടത്തെപ്പറ്റി (Lorry Accident) അറിവ് ലഭിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പമ്പയിലേക്ക് സിമൻ്റുമായി പോയതെന്നാണ് നിഗമനം. KL 33 C 6275 ലോറി ആണ് അപകടത്തിൽ പെട്ടത്. തമിഴ്നാട് ശങ്കർ നഗറിൽ നിന്നും സിമന്റ്‌ കൊണ്ട് വന്ന ലോറിയാണിത്. മരിച്ചത് ഡ്രൈവർ മാരിയപ്പൻ (30) ആണ് എന്നാണ് സൂചന.