നിര്‍ഭയയോട് കാണിക്കുന്ന വഞ്ചനയാണ് ശിക്ഷാ വിധി നീട്ടിക്കൊണ്ടുപോകലെന്ന് ആരോപിച്ച് കോടതി മുറിക്കുള്ളിൽ നിർഭയയുടെ അമ്മ പൊട്ടിക്കരഞ്ഞിരുന്നു

ദില്ലി: നിര്‍ഭയ കേസില്‍, പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന ഹർജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറിയതിനാൽ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദില്ലി നിയമ സഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക കോടതി പവന്‍ ഗുപ്തയുടെ പിതാവിന് നല്‍കിയിട്ടുണ്ട്. ഇതിൽ നിന്നൊരാൾ കോടതിയിൽ ഹാജരായേക്കും.

നിര്‍ഭയയോട് കാണിക്കുന്ന വഞ്ചനയാണ് ശിക്ഷാ വിധി നീട്ടിക്കൊണ്ടുപോകലെന്ന് ആരോപിച്ച് കോടതി മുറിക്കുള്ളിൽ നിർഭയയുടെ അമ്മ പൊട്ടിക്കരഞ്ഞിരുന്നു. ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് വിനയ് ശർമ നൽകിയ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.