ദില്ലി: നിർഭയകേസ് പ്രതികളുടെ പുനഃപരിശോധന ഹർജി തള്ളിയ സുപ്രീം കോടതി നടപടിയിൽ സന്തോഷമുണ്ടെന്ന് നിർഭയയുടെ അമ്മ ആശാ ദേവി. പ്രതി അക്ഷയ് സിം​ഗ് ഠാക്കൂറിന്റെ പുനഃപരിശോധന ഹ‌ർജി കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു ആശാ ദേവി. വധശിക്ഷ നടപ്പാക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് ആശാ ദേവി നേരത്തെ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

 

പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണം. ശിക്ഷ നടപ്പാക്കാൻ വൈകുന്നത് മൂലം നിയമവ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നുവെന്ന് നേരത്തെ തന്നെ ശാന്താ ദേവി പറഞ്ഞിരുന്നു. 

"അർധരാത്രി ആശുപത്രിയിൽ നിന്ന് ഫോൺ വന്നു. മകൾക്ക് അപകടം പറ്റിയെന്ന്. പെട്ടെന്ന് അവിടേക്ക് പോയി. ഇത്രയും വലിയ ദുരന്തമാണ് മകൾക്ക് ഉണ്ടായതെന്ന്  അറിഞ്ഞിരുന്നില്ല. പിന്നീട് ഒന്നും ഓർക്കാൻ തോന്നിയിട്ടില്ല. കോടതിയിൽ ജഡ്ജിമാ‍ർ വെറുതെ ഇരിക്കുകയാണ്. എത്രനാളാണ് കേസുകൾ ഇങ്ങനെ നീളുന്നത്? സാധാരണക്കാന് നീതി കിട്ടാൻ ഇവിടെ വർഷങ്ങൾ കാത്തിരിക്കുകയാണ്," എന്നും അവർ കുറ്റപ്പെടുത്തി.