പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണ്
ദില്ലി: പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുമെന്ന കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു. പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണെന്ന് ആശാദേവി പറഞ്ഞു.
നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് വിധിയെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു. തന്‍റെ മകള്‍ക്ക് നീതി ലഭിച്ചു. രാജ്യത്തിന്‍റെ എല്ലാ പെണ്‍മക്കള്‍ക്കും നീതി ലഭിച്ചതായും ആശാദേവി പ്രതികരിച്ചു.
Scroll to load tweet…
