ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഡീഡോസ് അറ്റാക്കുകളാണ് പല ഇന്ത്യൻ സുപ്രധാന കേന്ദ്രങ്ങൾക്കെതിരെ പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നത്.
ദില്ലി: സൈബർ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബാങ്കുകളുടെ യോഗം വിളിച്ച് ധനകാര്യ മന്ത്രി നിർമല സീതാരാമന്‍. ഇന്ത്യൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നേരെ പാക് സൈബർ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് വെെകുന്നേരമായിരിക്കും യോഗം നടക്കുക.
പൊതു-സ്വകാര്യ ബാങ്കുകൾ, ആർബിഐ, എൻപിസിഐ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി ടീം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഡീഡോസ് അറ്റാക്കുകളാണ് പല ഇന്ത്യൻ സുപ്രധാന കേന്ദ്രങ്ങൾക്കെതിരെ പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കുക എന്നത് പരമപ്രധാനമാണ്.


