ദില്ലി: ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ധന വിലവര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചർച്ചകൾക്ക് തയ്യാറാമെന്നും ധനമന്ത്രി പറഞ്ഞു.