Asianet News MalayalamAsianet News Malayalam

പെ​ഗാസസിൽ എൻഡിഎയിലും ഭിന്നസ്വരം: അന്വേഷണം വേണമെന്ന് നിതീഷ് കുമാർ

പെ​ഗാസസ് ഫോൺ വിവാദത്തിൽ അന്വേഷണം വേണമെന്ന് ജെഡിയു അധ്യക്ഷനും ബിഹാ‍ർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാ‍ർ ആവശ്യപ്പെട്ടു. 

nithish kumar demands probe into Pegasus controversy
Author
Delhi, First Published Aug 2, 2021, 4:51 PM IST

ദില്ലി: പെ​ഗാസസ് ഫോൺ ചോ‍ർത്തൽ വിവാദം ച‍ർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തോട് കേന്ദ്ര സ‍ർക്കാരും ബിജെപിയും മുഖം തിരിക്കുമ്പോൾ ഭിന്നനിലപാടുമായി എൻ‍ഡിഎ ഘടകക്ഷിയായ ജെഡിയു. പെ​ഗാസസ് ഫോൺ വിവാദത്തിൽ അന്വേഷണം വേണമെന്ന് ജെഡിയു അധ്യക്ഷനും ബിഹാ‍ർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാ‍ർ ആവശ്യപ്പെട്ടു. 

പെ​ഗാസസ് വിഷയത്തിൽ ഇതാദ്യമായാണ് ഒരു എൻഡിഎ ഘടകകക്ഷി അന്വേഷണം ആവശ്യപ്പെടുന്നത്. പാ‍ർലമെൻ്റ് സ്തംഭിപ്പിച്ച് കൊണ്ട് പെഗാസസിൽ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന് നിതീഷിൻ്റെ ആവശ്യം വലിയ ആയുധമാകും. പെ​ഗാസസ് വിവാദത്തിൽ പ്രതിപക്ഷം ഉയ‍‍ർത്തുന്ന ​ഗുരുതര ആരോപണങ്ങൾക്ക് മറുപടി പറയാൻ പോലും ഇതേവരെ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios