ദില്ലി: രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.  'മദ്യ വിമുക്ത ഇന്ത്യ' എന്ന പേരിൽ ദില്ലിയിൽ നടത്തിയ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ.

“ഇത് (മദ്യ നിരോധനം) അടുത്തുള്ള സംസ്ഥാനങ്ങളിൽ മാത്രമല്ല, രാജ്യമെമ്പാടും നടപ്പാക്കണം. മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നു അത്, മദ്യം ജീവിതത്തെ തകർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്,“നിതീഷ് കുമാര്‍ പറഞ്ഞു.

നേരത്തെ മദ്യനിരോധനം രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. ബീഹാറിൽ മുൻ മുഖ്യമന്ത്രി കാർപൂരി താക്കൂർ ഇത് കൊണ്ടുവന്നുവെങ്കിലും പൂർണ്ണമായും നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ബീഹാറില്‍ 2011 മുതല്‍ മദ്യനിരോധനം നടപ്പിലാക്കാന്‍ താന്‍ ആലോചിക്കുന്നതാണെന്നും അത് 2016ല്‍ നടപ്പിലാക്കിയെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Read Also: കിണര്‍ വെള്ളത്തില്‍ മദ്യത്തിന്‍റെ ഗന്ധം; 18 കുടുംബങ്ങളുടെ 'കുടിവെള്ളം' മുട്ടി, സംഭവം ഇങ്ങനെ...

ബിവ്റേജസിൽനിന്ന് മദ്യം നൽകിയില്ല; ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച വിദ്യാർഥികൾ പിടിയിൽ

ഒന്നാം തിയതിയിലെ ഡ്രൈഡേയ്ക്ക് പിണറായി സര്‍ക്കാര്‍ ചരമക്കുറിപ്പെഴുതുമോ?