Asianet News MalayalamAsianet News Malayalam

നിസാമുദ്ദിൻ സമ്മേളനം കൊവിഡ് പ്രതിരോധ നടപടികൾക്ക് തിരിച്ചടിയായി: രാഷ്ട്രപതി

ദില്ലി അതിർത്തിയിൽ തൊഴിലാളികൾ തടിച്ചുകൂടിയതിലും ആശങ്കയുണ്ട്. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കണം. എന്നാൽ, സാമൂഹിക അകലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

nizamuddin conference was a setback for covids preventive measures says president ramnath kovind
Author
Delhi, First Published Apr 3, 2020, 8:00 PM IST

ദില്ലി: നിസാമുദ്ദിനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനം കൊവിഡ് പ്രതിരോധ നടപടികൾക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ദില്ലി അതിർത്തിയിൽ തൊഴിലാളികൾ തടിച്ചുകൂടിയതിലും ആശങ്കയുണ്ട്. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കണം. എന്നാൽ, സാമൂഹിക അകലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട 9000പേരെ കേന്ദ്രസർക്കാർ രോഗസാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. സമ്മേളനത്തിൽ പങ്കെുത്ത 20 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.

Read Also: തമിഴ്‍നാട്ടില്‍ 102 പേര്‍ക്ക് കൂടി കൊവിഡ്; കൂടുതല്‍ പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്

നിസാമുദ്ദിൻ സമ്മേളനത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാൻ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇതുവരെ കണ്ടെത്തിയവരും അവരോട് ഇടപഴകിയവരും ഉൾപ്പടെ 9000 പേരുടെ പട്ടികയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. ഇവരെയെല്ലാം പ്രത്യേകം നിരീക്ഷിക്കും. 400ലധികം കൊവിഡ് കേസുകൾ മർക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടതെന്ന് സ്ഥിരീകരിച്ചു.

Read Also: നിസാമുദ്ദീൻ എക്സ്പ്രസ് കുമ്പളത്ത്; ആശങ്ക വേണ്ടെന്ന് റെയിൽവേ

Follow Us:
Download App:
  • android
  • ios