Asianet News MalayalamAsianet News Malayalam

വേജ് കോഡ് നിയമം നാളെ മുതൽ നടപ്പാക്കില്ല; കയ്യിൽ കിട്ടുന്ന ശമ്പളത്തിലും പിഎഫിലും മാറ്റമില്ല

നിയമത്തിന്‍റെ ഭാഗമായുള്ള ചട്ടങ്ങൾ പല സംസ്ഥാനങ്ങളും ഇതുവരെ രൂപീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വേജ് കോഡ് നിയമം നടപ്പാക്കുന്നത് മാറ്റിവെച്ചത്.

No change in take home salary, PF from April
Author
Delhi, First Published Mar 31, 2021, 8:17 PM IST

ദില്ലി: വേജ് കോഡ് നിയമം നാളെ മുതൽ നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചു. തൊഴിൽമേഖലയിൽ ശമ്പളവുമായി ബന്ധപ്പെട്ട നാല് നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ വേജ് കോഡ് നിയമം കൊണ്ടുവന്നത്.

ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നാളെ മുതൽ നിയമം നടപ്പാക്കാനുള്ള തീരുമാനം മാറ്റിയത്. ഇതോടെ തൊഴിലാളികളുടെയും ജീവനക്കാരുടെയും നിലവിലെ ശമ്പള-വേതന വ്യവസ്ഥകളിൽ തൽക്കാലം മാറ്റം ഉണ്ടാകില്ല. പിഎഫ് ഗഡുക്കളുടെ കാര്യത്തിലും നിലവിരെ രീതി തുടരും.

 

Follow Us:
Download App:
  • android
  • ios