പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങളും റാലികളും നടത്തിയത് മതിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങളും റാലികളും നടത്തിയത് മതിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശം. ഇനി ഒരു റാലിക്കും അനുമതി കൊടുക്കേണ്ടെന്ന് പൊലീസിന് മമത കര്‍ശന നിര്‍ദേശം നല്‍കി. നോര്‍ത്ത് 24 പരാഗണാസില്‍ കൊല്ലപ്പെട്ട തൃണമൂല്‍ പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മമതയുടെ നടപടി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് ദിവങ്ങള്‍ കഴിഞ്ഞു. നമ്മളാണ് കൂടുതല്‍ സീറ്റുകളില്‍ ജയിച്ചത്. എന്നാല്‍ റാലികളുടെ മറവില്‍ ബിജെപി ആക്രമണം അഴിച്ചുവിടുകയാണ്. ഒരു ബിജെപി പ്രവര‍്ത്തകന്‍ പോലും ഇതുവരെ കൊല്ലപ്പെട്ടിട്ടില്ല. എന്നാല്‍ തൃണമൂല്‍ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടരുകയാണ്. ഇത് തടയാന്‍ നിര്‍ദേശം നല്‍കിയതായും മമത വ്യക്തമാക്കി.
