Asianet News MalayalamAsianet News Malayalam

വാക്‌സീന്‍ മിശ്രിതത്തോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

വാക്‌സിന്‍ മിശ്രിതത്തിന് ഞാന്‍ എതിരാണ്. അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ല-ലോകമാന്യതിലക് നാഷണല്‍ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
 

No need to mix two COVID jabs: Serum Institute chairman Poonawalla
Author
Pune, First Published Aug 13, 2021, 7:11 PM IST

പുണെ: രണ്ട് കൊവിഡ് വാക്‌സീനുകള്‍ മിശ്രിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സിറസ് പൂനവാല. വാക്‌സീന്‍ മിശ്രിതത്തിന് ഞാന്‍ എതിരാണ്. അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ല-ലോകമാന്യതിലക് നാഷണല്‍ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

മിശ്രിത വാക്‌സീന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം കുറ്റപ്പെടുത്തും. മറ്റ് വാക്‌സിന്റെ ഗുണമില്ലായ്മയാണ് പ്രതീക്ഷിച്ച ഫലം കിട്ടാത്തതിന്റെ കാരണമെന്ന് സിറം പറയും. മറ്റ് കമ്പനിയും അതുതന്നെ പറയും- അദ്ദേഹം പറഞ്ഞു. വാക്‌സീന്‍ മിശ്രിതപ്പെടുത്തിയാല്‍ കൂടുതല്‍ ഫലം കിട്ടുമെന്ന് കൃത്യമായ പരീക്ഷണം നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞദിവസമാണ് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ രണ്ട് ഡോസായി സ്വീകരിച്ചാല്‍ കൂടുതല്‍ ഫലമുണ്ടാകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശില്‍ 98 പേരിലാണ് പഠനം നടത്തിയത്. ആദ്യ ഡോസ് കൊവിഷീല്‍ഡും രണ്ടാം ഡോസ് കൊവാക്‌സിനുമാണ് നല്‍കിയത്. പരീക്ഷണം നടത്തിയ 18 പേരില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios