Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയെ 'പ്രധാന ഷോമാൻ' എന്ന് വിളിച്ച് തരൂര്‍; 'വെളിച്ചം' തെളിയിക്കുന്നതില്‍ വിമര്‍ശനം

ഇന്ന് രാവിലെ 9മണിക്ക് നടത്തിയ ആഹ്വാനത്തിലാണ്  പ്രധാനമന്ത്രിയുടെ പുതിയ അഹ്വാനം. കൊറോണ ഉയർത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. അതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വെളിച്ചം തെളിയ്ക്കണം. 

No vision of future just feel good moment curated by Photo-Op PM Shashi Tharoor on Modi video message
Author
New Delhi, First Published Apr 3, 2020, 11:51 AM IST

ദില്ലി: കൊറോണ വൈറസ് എന്ന അന്ധകാരത്തിനെതിരെ ഒറ്റക്കെട്ടായി പ്രകാശം പരത്താൻ ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനുട്ട് വെളിച്ചെ തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഇന്ന് രാവിലെയാണ് വന്നത്. ഈ സന്ദേശത്തിനെതിരെ കോണ്‍ഗ്രസ് നേതാല് ശശി തരൂർ എംപി രംഗത്ത് എത്തി. ജനങ്ങളുടെ വേദന, അവരുടെ ബാധ്യതകൾ, സാമ്പത്തിമായ ആശങ്ക എന്നിവ  എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ഒരു വാക്കു പോലുമില്ലെന്നാണ് ട്വിറ്ററിലൂടെ തരൂര്‍ വിമർശിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോ ലോക്ക് ഡൗണിന് ശേഷം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചോ പറയുന്നില്ല. പ്രധാനമന്ത്രിയുടെ ഒരു ഫീൽ ഗുഡ് അവതരണം..' പ്രധാനമന്ത്രിയെ പ്രധാന ഷോമാൻ എന്ന് വിളിച്ച് അഭിസംബോധന ചെയ്താണ് ട്വീറ്റ് ആരംഭിക്കുന്നത്

ഇന്ന് രാവിലെ 9മണിക്ക് നടത്തിയ ആഹ്വാനത്തിലാണ്  പ്രധാനമന്ത്രിയുടെ പുതിയ അഹ്വാനം. കൊറോണ ഉയർത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. അതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് വെളിച്ചം തെളിയ്ക്കണം. വീടുകളിലെ ലൈറ്റ് അണച്ച് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കുക. 

ഈ സമയത്ത് ആരും ഒന്നിച്ച് പുറത്തിറങ്ങി ചെയ്യരുത്. വീട്ടിലെ ബാൽക്കണിയിലോ വാതിലിലോ നില്ക്കുക. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും.

ജനങ്ങളുടെ ഊർജ്ജവും ആത്മവിശ്വാസവും വർധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് പ്രധാനമന്ത്രി ഈ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ നീട്ടുമോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. 

Follow Us:
Download App:
  • android
  • ios