പാട്ന: ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തിൽ  മരണം 80 ആയി. ഉത്തർപ്രദേശിലും ബീഹാറിലും പ്രളയബാധിത ജില്ലകളിൽ റെഡ് അലർട്ട് തുടരും. തിങ്കളാഴ്ച കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒരു കോടിയലധികം ആളുകൾ പ്രളയക്കെടുതിയിലാണെന്നാണ് കണക്ക്.

കനത്ത മഴയിൽ ബീഹാറിൽ ഗംഗ നദി കരകവിഞ്ഞത് പാറ്റ്ന നഗരത്തിലെ പല പ്രദേശങ്ങളയും വെള്ളത്തിനടയിലാക്കി.  പാറ്റ്നയിലെ രാജേന്ദ്ര നഗറിൽ കുടുങ്ങി കിടന്ന മലയാളികളെ സുരക്ഷിത കേന്ദ്രത്തിലേക്കെത്തിച്ചിട്ടുണ്ട്.

അതേസമയം പലയിടങ്ങളിലും രക്ഷപ്രവർത്തനം കാര്യക്ഷമല്ലെന്ന് പരാതിയുണ്ട്. ഉത്തർപ്രദേശിലെ ഗ്രാമീണ മേഖലകളിൽ സ്ഥിതിഗതികൾ രൂക്ഷമാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലും പ്രളയക്കെടുതി തുടരുകയാണ്.