അഹമ്മദാബാദ്: എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാത്തില്‍ മനംനൊന്ത് യുവതി ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിന് മുന്നില്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ നിക്കോളിലാണ് സംഭവം. ഡിംപിള്‍ ചൗഹാന്‍ എന്ന 25കാരിയാണ് ആത്മഹത്യ ചെയ്തത്. 

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ ഭര്‍ത്താവ് വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തി. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസം എ സി പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കിട്ടിരുന്നു. കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ എ സി പ്രവര്‍ത്തിപ്പിക്കരുതെന്ന് ഭര്‍ത്താവ് ജയേഷ് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇക്കാര്യം നിരസിച്ചു.
. തുടര്‍ന്ന് ഇരുവരും വഴക്കിട്ടു.

തനിക്ക് വീട്ടില്‍ പോകണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ ലോക്ക്ഡൗണിന് ശേഷം പോകാമെന്നും യുവാവ് പറഞ്ഞു. എന്നാല്‍ കുഞ്ഞിനെയുമെടുത്ത് മുറിയില്‍ കയറിയ യുവതി ആത്മഹത്യ ചെയ്തു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പ്രഥമ ദൃഷ്ട്യാ യുവതി ആത്മഹത്യ ചെയ്തതാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.