നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍റ് (എന്‍എസ്‍സിഎന്‍) പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. അബോഹിന്‍റെ സെക്യൂരിറ്റി ഓഫീസര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തീവ്രവാദി ആക്രമണത്തില്‍ എംഎല്‍എ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. എന്‍പിപി എംഎല്‍എ ടിരോംഗ് അബോഹ് ആണ് കൊല്ലപ്പെട്ടത്. ആക്രമണം മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാംഗ്മ സ്ഥിരീകരിച്ചു. ഖൊന്‍സ വെസ്റ്റ് മണ്ഡലത്തില്‍നിന്നുളള എംഎല്‍എയാണ് ടിരോംഗ് അബോഹ്. ആക്രമണത്തില്‍ ആഭ്യന്ത്രമന്ത്രിയും പ്രധാനമന്ത്രിയും വേണ്ട നടപടിയെടുക്കണമെന്നും സാംഗ്മ ആവശ്യപ്പെട്ടു. 

നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍റ് (എന്‍എസ്‍സിഎന്‍) പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. അബോഹിന്‍റെ സെക്യൂരിറ്റി ഓഫീസര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. അരുണാചല്‍ പ്രദേശിലെ ടിരപ്പ് ജിലല്യിലെ ബൊഗപനി എനന് പ്രദേശത്ത് വച്ചാണ് ആക്രമണമുണ്ടായത്.

Scroll to load tweet…

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.