ദില്ലി: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ‍(എന്‍പിആര്‍) ദേശീയ പൗരത്വപട്ടികയ്ക്കുള്ള മുന്നൊരുക്കമെന്ന് അഭിപ്രായപ്പെട്ട എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ പരാതി. ദേശീയ പൗരത്വപട്ടികയ്ക്കുള്ള മുന്നൊരുക്കമാണ് നടത്തുന്നതെന്നും ജനസംഖ്യ രജിസ്റ്റര്‍ കണക്കെടുപ്പിന് വരുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി പ്രതിഷേധിക്കണമെന്നും അരുന്ധതി റോയി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പരാതി. തിലക് മാർഗ് പൊലീസിനാണ് അരുദ്ധതി റോയ്ക്കെതിരായ പരാതി ലഭിച്ചിരിക്കുന്നത്. 

'ആസൂത്രിതമായ നീക്കങ്ങളെ നാം ഒരുമിച്ച് ചെറുക്കണം. എന്‍ പി ആര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ നമ്മള്‍ തെറ്റായ പേര് നല്‍കണം. നമ്മുടെ ഫോണ്‍ നമ്പര്‍, ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവര്‍ അവര്‍ ചോദിക്കും. മേല്‍വിലാസം ചോദിക്കുമ്പോള്‍ തെറ്റിച്ച് നല്‍കണം എന്നായിരുന്നു അരുദ്ധതി റോയിയുടെ പ്രസംഗം. ദില്ലി യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. 

എന്‍പിആര്‍ കണക്കെടുക്കാന്‍ വരുമ്പോള്‍ തെറ്റായ പേരും വിവരവും നല്‍കി പ്രതിഷേധിക്കണമെന്ന് അരുന്ധതി റോയ്

അരുദ്ധതി റോയിക്കെതിരെ നേരത്തെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സെൻസസ് എടുക്കാൻ വരുമ്പോൾ കളവ് പറയാൻ ആഹ്വാനം ചെയ്ത അരുദ്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്ന് വിളിക്കണമെന്നായിരുന്നു ബി ഗോപാലകൃഷ്ണന്‍റെ വാദം. 

കമൽ വര്‍ഗീയവാദി, അരുന്ധതി റോയി രാഷ്ട്രീയ മന്ഥര; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണൻ