ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്‍റെ പ്രസിഡന്‍റായി രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസിനെ തെരഞ്ഞെടുത്തു. ചമ്പത്ത് റായിയെ ജനറല്‍ സെക്രട്ടറിയായും ഗോവിന്ദ് ദേവ് ഗിരിയെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. 

പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ മിശ്രയാണ് ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സമിതിക്ക് നേതൃത്വം നല്‍കുന്നത്. സമിതിയുടെ പേരില്‍ എസ്ബിഐ ബാങ്കിന്‍റെ അയോധ്യ ശാഖയില്‍ അക്കൗണ്ട് തുടങ്ങും. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി സ്ഥാപനം വി ശങ്കര്‍ അയ്യര്‍ കമ്പനിയാണ് ട്രസ്റ്റിന്‍റെ അക്കൗണ്ടന്‍റുകള്‍. 15 ദിവസത്തിന് ശേഷം ട്രസ്റ്റ് വീണ്ടും യോഗം ചേരും. ക്ഷേത്ര നിര്‍മാണം എന്ന് തുടങ്ങുമെന്ന് അന്ന് പ്രഖ്യാപിക്കുമെന്നുമാണ് സൂചന. 

Read More: അയോധ്യ: ശ്രീരാമക്ഷേത്ര നിര്‍മാണം 15 ദിവസത്തിനുള്ളില്‍ തീരുമാനിക്കും; പണം കണ്ടെത്താന്‍ ബാങ്ക് അക്കൗണ്ട്