Asianet News MalayalamAsianet News Malayalam

5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ശുപാർശ

5 മുതൽ 12 വരെ പ്രായമുള്ളവരിൽ കോർബിവാക്സ് നൽകാൻ ശുപാർശ, 6 മുതൽ 12 വരെയുള്ളവർക്ക് കൊവാക്സിനോ കോർബിവാക്സോ നൽകാം

NTAGI recommends use of Corbevax and Covaxin for children between 5-12 years
Author
Delhi, First Published Jul 8, 2022, 7:42 PM IST | Last Updated Jul 8, 2022, 7:42 PM IST

ദില്ലി: രാജ്യത്ത് അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ശുപാർശ. നാഷണൽ ടെക്നിക്കൽ അഡ്വൈസറി വിഭാഗം (NTAGI) ആണ് സർക്കാരിന് ശുപാർശ കൈമാറിയത്. 5 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബിവാക്സ് നൽകാനാണ് പ്രതിരോധ കുത്തിവയ്പ്പ് ശുപാർശ ചെയ്യുന്ന ദേശീയ സാങ്കേതിക ഉപദേശക സംഘം ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ 6 വയസ്സിന് മുകളിലും 12ന് ഇടയിലും പ്രായമുള്ള കുട്ടികൾക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ നൽകാവുന്നതാണെന്നും എൻടിഎജിഐ വ്യക്തമാക്കുന്നു. ഇരു വിഭാഗങ്ങളിലും വാക്സീനുകളുടെ പ്രവർത്തനം ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതായി ദേശീയ സാങ്കേതിക ഉപദേശക സംഘം വ്യക്തമാക്കി. 

അതേസമയം ദേശീയ പ്രതിരോധ പദ്ധതിയിൽ ഈ രണ്ട് വാക്സീനുകളും ഉൾപ്പെടുത്തുന്ന കാര്യം അടുത്ത യോഗത്തിലേ തീരുമാനിക്കൂ എന്നാണ് എൻടിഎജിഐയുടെ ഔദ്യോഗിക വിശദീകരണം. 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോബിവാക്സാണ് നിലവിൽ നൽകുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios