ഫോനിയെ നേരിടുന്നതില്‍ ഒഡീഷ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ  അഭിനന്ദിച്ച മോദി നേരത്തേ നല്‍കിയ 381 കോടി രൂപയുടെ സഹായത്തിന് പുറമെ  1000 കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഒഡീഷയ്ക്ക് കേന്ദ്രം നല്‍കിയ ദുരിതാശ്വാസത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക്. നന്ദി അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. സംസ്ഥാനം സന്ദർശിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതാണ് കത്ത്. കൂടുതൽ സഹായങ്ങളും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സന്ദർശന വേളയിൽ പട്നായിക്കിനെ മോദി പ്രശംസിച്ചിരുന്നു. 

ഫോനിയെ നേരിടുന്നതില്‍ ഒഡീഷ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മോദി നേരത്തേ നല്‍കിയ 381 കോടി രൂപയുടെ സഹായത്തിന് പുറമെ 1000 കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. കേന്ദ്രവും സംസ്ഥാനസര്‍ക്കാരും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.

ഫോനിയില്‍ 30 പേരാണ് ഒഡീഷയില്‍ കൊല്ലപ്പെട്ടത്. പുരിയിലാണ് നാശ നഷ്ടങ്ങളേറെയും. 14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചു. കെട്ടിടം, റോഡ് എന്നിവയുടെ നഷ്ടം മാത്രം 12000 കോടി രൂപ വരുമെന്നാണ് സര്‍ക്കാരിന്‍റെ പ്രാഥമിക കണക്ക്