ഭുവനേശ്വര്‍: പുഴയിലെ പാറകൾക്കിടയിൽ കുടുങ്ങിയ അഞ്ചു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി. ഒഡീഷയിലെ ബൗധ് ജില്ലയിലാണ് സംഭവം. കനത്തമഴയില്‍ കുത്തിയൊഴുകുന്ന പുഴയില്‍ ഏറെ പ്രയാസപ്പെട്ടാണ് കുട്ടിയെ രക്ഷിച്ചത്. 

പുഴയിലെ പാറകള്‍ക്കിടയിലുള്ള വിടവില്‍ കാല്‍ കുടുങ്ങിയ കുട്ടിക്ക് പുറത്ത് കടക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ശക്തമായ കുത്തൊഴുക്ക് ഉണ്ടായിരുന്നതിനാൽ രക്ഷാ സംഘത്തിന് അവിടെ എത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയെ രക്ഷിച്ചത്. 

പ്രാഥമിക ചികിത്സയ്ക്കായി കുട്ടിയെ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.